കൊച്ചി: കോതമംഗലത്ത് ആൺസുഹൃത്ത് അൻസിലിനെ അദീനെയെന്ന യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേരുടെ പങ്ക് സംശയിച്ച് പൊലീസ്.
എന്നാൽ കേസ് പിൻവലിച്ചിട്ടും പണം നൽകാൻ അൻസിൽ തയ്യാറായില്ല. ഇതിനെ തുടർന്ന് പലപ്പോഴായി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം എന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കേസ് പിൻവലിക്കാൻ വാഗ്ദാനം ചെയ്ത പണം നൽകാത്തതിനെ തുടർന്നുള്ള തർക്കത്തിലാണ് പ്രതി അദീന, ആൺ സുഹൃത്തായ അൻസിലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ദീർഘകാലമായുള്ള ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചുവെന്ന പ്രതി അദീനയുടെ പരാതിയിൽ കോതമംഗലം പൊലീസ് അൻസിലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അൻസിൽ ഇതിനായി അദീനയ്ക്ക് പണവും വാഗ്ദാനം ചെയ്തു.
സിസിടിവി തകരാറിലാക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. പ്രതിയുടെ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമെന്ന നിലപാടിലാണ് പൊലീസ്. അദീനയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. രണ്ടുമാസത്തെ ആസൂത്രണത്തിനിടെ പ്രതി അദീനക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതിൽ അന്വേഷണം നടക്കുകയാണ് ഇപ്പോൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്