കടകംപള്ളിക്കെതിരായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതി എസ്‌ഐടി അന്വേഷിക്കും

MARCH 14, 2026, 1:16 AM

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളി സുരേന്ദ്രനെതിരെ  നല്‍കിയ പരാതി എസ്‌ഐടി അന്വേഷിക്കും. 

ഭൂമി തട്ടിപ്പ് കേസില്‍ തന്നെ കുടുക്കാന്‍ കടകംപള്ളി ശ്രമിച്ചെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘമാണ്  ഈ പരാതിയും പരിശോധിക്കുക. 

vachakam
vachakam
vachakam

 കഴക്കൂട്ടം സ്വദേശിനി നല്‍കിയ പരാതിക്ക് പിന്നില്‍ കടകംപള്ളിയാണെന്ന് പോറ്റി ആരോപിക്കുന്നു.   എന്നാല്‍, തനിക്കെതിരായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam