പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് വിവാദത്തിൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു.
കോന്നി മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി വിഭാഗത്തിൽ നോട്ടീസ് പതിച്ചിരുന്നു.
എന്നാൽ, അത് പരസ്യമായി ഒട്ടിച്ചത് താൻ അല്ലെന്നും സംഭവത്തിൽ തികച്ചും നിരപരാധിയാണെന്നുമാണ് കഴിഞ്ഞ ദിവസം ഡോക്ടർ കാരണം കാണിക്കൽ നോട്ടീസിൽ നൽകിയ വിശദീകരണം. തുടർനടപടിക്കായി വിശദീകരണം സൂപ്രണ്ട് ഡിഎംഇക്ക് കൈമാറിയിരുന്നു.
ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കൽ കോളേജിൽ എത്തും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഡോ. ശിവപ്രസാദ് ഇന്നലെ വിശദീകരണം നൽകിയിരുന്നു. പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്.
അതേസമയം, സമ്മതപത്രത്തിൽ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡോ. ശിവപ്രസാദ് പറയുന്നു. ഇദ്ദേഹത്തിന്റെ സ്വയം വിരമിക്കൽ അപേക്ഷയും ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഏലിയൻസും പറക്കുംതളികകളും സത്യമോ? രഹസ്യരേഖകൾ കണ്ട് ഞെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; നിർണ്ണായക
ട്രംപിനെ സമ്മർദ്ദത്തിലാക്കി ഇറാൻ യുദ്ധം; വിപണിയിൽ ആശങ്കയൊഴിയുന്നില്ല
ഇറാൻ വിഷയത്തിൽ 'ശുഭവാർത്ത' ഉണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; കരാറിൽ വ്യക്തത നൽകാതെ
ഷിക്കാഗോയിൽ വെടിവെപ്പ്: മൂന്ന് മരണം, ഒരാളുടെ നില ഗുരുതരം