ആലപ്പുഴ: വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിന് സമീപം ചിറപ്പുറത്ത് അനസിന്റെ മകൻ ഐസാൻ ആണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീണതായാണ് പ്രാഥമിക വിവരം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ജലാശയത്തിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
ഐസാന്റെ ഖബറടക്കം ഇന്ന് (ശനിയാഴ്ച) വൈകിട്ട് 7.30-ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ നടക്കും. സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
