ഡി.ജി.പി നിതിൻ അഗർവാൾ വെള്ളിയാഴ്ച വിരമിക്കുന്നു

JULY 29, 2026, 10:58 AM

തിരുവനന്തപുരം: ഡി.ജി.പി നിതിൻ അഗർവാൾ വെള്ളിയാഴ്ച (ജൂലൈ 31) സർവീസിൽ നിന്ന് വിരമിക്കും. അദ്ദേഹത്തിന് പോലീസ് സേന നൽകുന്ന വിടവാങ്ങൽ പരേഡ് 31ന് രാവിലെ 8 മണിക്ക് പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടക്കും. നിലവിൽ ഫയർ ആൻറ് റെസ്ക്യു സർവീസിൽ ഡയറക്ടർ ജനറൽ ആയി സേവനമനുഷ്ടിക്കുന്ന നിതിൻ ആഗ്രവാൾ 1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ്. ഡൽഹി ഐ.ഐ.ടിയിൽ നിന്ന്  എം.ടെക്കും   പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

സ്തുത്യർഹ സേവനത്തിനുള്ള  ഇന്ത്യൻ പോലീസ് മെഡൽ (2007), വിശിഷ്ട സേവനത്തിനുളള ഇന്ത്യൻ പ്രസിഡൻറിൻറെ പോലീസ് മെഡൽ (2014), വിവിധ സായുധസേനകളിൽ നിന്നും ഗോൾഡ്  മെഡലുകൾ,  പ്രശംസാപത്രങ്ങൾ  ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

എ.എസ്.പി ആയി ആദ്യം നിയമിതനായത് തലശ്ശേരിയിലാണ് തുടർന്ന് അടൂരിലും കൊല്ലത്തും സേവനം അനുഷ്ടിച്ചു. എസ്.പി റാങ്കിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ടതിനെതുടർന്ന് ഇടുക്കി, പാലക്കാട്, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവിയായും കെ.എ.പി മൂന്നാം ബറ്റാലിയൻ, എസ്.എ.പി, എസ്.ആർ.എ.എഫ്, കെ.എ.പി അഞ്ചാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടൻറായും ജോലി നോക്കി. വിജിലൻസിലും കേരള ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എ.ഡി.സി ആയും പ്രവർത്തിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

ഡി.ഐ.ജിയായി കണ്ണൂർ, തിരുവനന്തപുരം റെയ്ഞ്ചുകൾ,  ക്രൈംബ്രാഞ്ച്, വിജിലൻസ് എന്നിവിടങ്ങളിലും ജോലി ചെയ്തു. 

സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, ഉത്തരമേഖലയുടെ ചുമതലയുള്ള എ.ഡി.ജി.പി, ആംഡ് പോലീസ് ബറ്റാലിയൻ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു കേരളത്തിലേക്ക്  മടങ്ങിയെത്തിയ അദ്ദേഹം  റോഡ് സേഫ്റ്റി കമ്മീഷണറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

വിവിധ കേന്ദ്ര സായുധ സേന വിഭാഗങ്ങളിൽ ഡി.ഐ.ജിയായും ഐ.ജിയായും പ്രവർത്തിച്ചിട്ടുണ്ട്.  കേന്ദ്ര റിസേർവ് പോലീസിൽ എ.ഡി.ജി.പിയായും ബി.എസ്എ.ഫ്  ഡയറക്ടർ ജനറൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam