ന്യൂയോർക്ക് സിറ്റി പ്ലാനിംഗ് കമ്മീഷനിലേക്ക് മീനാക്ഷി ശ്രീനിവാസനെ മംദാനി നാമനിർദ്ദേശം ചെയ്തു

OCTOBER 23, 2026, 1:18 AM

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പ്ലാനിംഗ് കമ്മീഷൻ അംഗമായി മുതിർന്ന നഗരാസൂത്രകയും അഡ്മിനിസ്‌ട്രേറ്റീവ് ലീഡറുമായ മീനാക്ഷി ശ്രീനിവാസനെ മേയർ സോഹ്രാൻ ക്വാമി മംദാനി നാമനിർദ്ദേശം ചെയ്തു. ഏകദേശം മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ മുനിസിപ്പൽ സർവീസ് പരിചയസമ്പത്തുള്ള വ്യക്തിയാണ് മീനാക്ഷി.

ലാൻഡ്മാർക്‌സ് പ്രിസർവേഷൻ കമ്മീഷൻ ചെയർപേഴ്‌സൺ, ബോർഡ് ഓഫ് സ്റ്റാൻഡേർഡ്‌സ് ആൻഡ് അപ്പീൽസ് ചെയർപേഴ്‌സൺ തുടങ്ങിയ പ്രമുഖ പദവികൾ അവർ ഇതിനുമുമ്പ് വഹിച്ചിട്ടുണ്ട്. പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്നാണ് അവർ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

നഗരത്തിലെ ഭവന നിർമ്മാണം, ലാൻഡ് യൂസ്, സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് നാല് വിദഗ്ധരെക്കൂടി കമ്മീഷനിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

ന്യൂയോർക്ക് സിറ്റി കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ നാമനിർദ്ദേശങ്ങൾക്ക് പ്രമുഖ സിവില് സംഘടനകളുടെ ശക്തമായ പിന്തുണയുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam