കണ്ണൂർ : രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നതാണ് ആരോപണം
കണ്ണൂർ ബിജെപി മേഖല പ്രസിഡന്റ് കെ ശ്രീകാന്തിനെതിരെയാണ് കണ്ണൂർ ടൌൺ പൊലീസ് കേസ് എടുത്തത്. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിച്ചായിരുന്നു ശ്രീകാന്തിന്റെ പ്രസംഗം.
കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കവെയായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
