ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്‌സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്‌കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. പ്ലെസന്റ്‌ഡെയ്ൽ സ്‌കൂൾ ഡിസ്ട്രിക്ട് 107ലെ വിദ്യാർത്ഥികളാണ് മരിച്ചത്.
വെസ്റ്റേൺ സ്പ്രിങ്‌സിലെ വുൾഫ് റോഡ് റെയിൽവേ ക്രോസിങ്ങിൽ വെച്ചാണ് അപകടമുണ്ടായത്. ക്രോസിങ് ഗേറ്റുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ട്രെയിനിന്റെടിയിൽപ്പെട്ട വാഹനം പൂർണ്ണമായി കത്തിനശിച്ചു. കാറോടിച്ചിരുന്ന സ്ത്രി ഗുരുതര പരിക്കുകളോടെ ലോയോള ആശുപത്രിയിൽ ചികിത്സയിലാണ്. ട്രെയിനിലുണ്ടായിരുന്ന 35 യാത്രക്കാരും സുരക്ഷിതരാണ്. അപകടത്തെ തുടർന്ന് മേഖലയിലെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
