തിരുവനന്തപുരം: വൈദ്യുതി പർച്ചേസ് വിവാദം സമവായത്തിലേക്ക്. ജിഎൻഎ വൈദ്യുതി വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി ഡി സതീശനുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇന്നലെ രാത്രിയിലായിരുന്നു കൂടിക്കാഴ്ച്ച.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കുടിക്കാഴ്ചയിൽ പങ്കെടുത്തു. ബോർഡ്, കോർപ്പറേഷൻ നിയമന ചർച്ചകളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
കെഎസ്ഇബി എംഡിയുമായി പ്രത്യേകം ചർച്ച നടത്തിയത് അല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിൽ വൈദ്യുതി ക്ഷാമം ഇല്ലെന്നും രണ്ട് മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് ചർച്ചയിൽ എതിർപ്പൊന്നും ഉയർത്തിയില്ല. ഭാവി മുന്നിൽ കണ്ട് പുതിയ കരാർ സാധ്യത തേടാൻ ധാരണയായി.
ജിഎൻഎയുമായുള്ള വൈദ്യുതി കരാർ റദ്ദാക്കിയതിലും ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നീക്കത്തെ സംശയ നിഴലിലാക്കിയതിലുമാണ് വൈദ്യുതി മന്ത്രി സണ്ണി ജേസഫിന് അതൃപ്തിയുണ്ടായത്. ജിഎൻഎയിൽ നിന്ന് തൽക്കാലം വൈദ്യുതി വാങ്ങില്ലെന്ന് താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് അദ്ദേഹം പറഞ്ഞത് വലിയ ചർച്ചയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
