ദേവസ്വം ഗസറ്റഡ് ഓഫിസർ നിയമനം:  അതൃപ്തി അറിയിച്ച് മന്ത്രി കെ.മുരളീധരൻ 

JUNE 15, 2026, 12:14 AM

 ശബരിമല:  തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടന്ന ഉദ്യോഗസ്ഥ സ്ഥലമാറ്റങ്ങളെച്ചൊല്ലി വ്യാപക പരാതി. 

ഗസറ്റഡ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിൽ സിപിഎം അനുകൂല യൂണിയൻ നേതാക്കൾക്ക് മുൻഗണന നൽകിയെന്നും, സീനിയർ ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്നും പരാതിയുണ്ട്. ഇത് സംബന്ധിച്ച് മന്ത്രി ദേവസ്വം ബോർഡ് പ്രസിഡന്റിന് അതൃപ്തി അറിയിച്ചിട്ടുണ്ട്. 

 സ്വർണക്കൊള്ള കേസിൽ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാക്കിയതും, ഉത്സവത്തിനു മുൻകൂർ വാങ്ങിയ പണം തിരികെ നൽകാത്ത ആരോപണമുള്ള ഉദ്യോഗസ്ഥനെ ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് ഓഫീസറാക്കിയതും വിവാദമായിട്ടുണ്ട്. 

vachakam
vachakam
vachakam

 സാമ്പത്തിക ഇടപാടുകൾ നടന്നതായും, ദേവസ്വം ബോർഡ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി സിപിഎം അംഗം ഇടപെട്ടതായും കോൺഗ്രസ് അനുകൂല സംഘടന ദേവസ്വം മന്ത്രിയെ അറിയിച്ചിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam