ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുന്നുവെന്ന വാർത്തകൾ തള്ളി ഡൽഹി പോലീസ്.
ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ചിനിടെയുണ്ടായ അക്രമങ്ങളിൽ പങ്കെടുത്തവരെ സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പരിശോധിച്ച് കണ്ടെത്തി പാസ്‌പോർട്ട് റദ്ദാക്കാൻ നടപടിയെടുക്കുമെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും നിഷേധിക്കുകയാണ് ഡൽഹി പോലീസ്.
ഇത്തരത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സമരക്കാരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും ഡൽഹി പൊലീസ് എക്സിലൂടെ വ്യക്തമാക്കി. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
