ആലപ്പുഴ : വിവാഹവാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ ഉടൻ മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിയെ കോട്ടയം ജില്ലയിലെ എരുമേലിയിലുള്ള ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബുധനൂർ എണ്ണയ്ക്കാട്ട് അമ്പാട്ട് പുത്തൻവീട്ടിൽ അനൂപിനെയാണ് (29) ചെങ്ങന്നൂർ ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
യുവതിയുമായി ഇഷ്ടത്തിലായി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രതി പിന്മാറുകയായിരുന്നു. സ്നേഹം നടിച്ച് യുവതി താമസിക്കുന്ന വാടക വീട്ടിലും പ്രതിയുടെ വീട്ടിലുമായി നിരവധി തവണ പീഡനത്തിനിരയാക്കി. വിവാഹാലോചനയിൽ നിന്നും പ്രതി പിന്മാറിയതോടെ മാനസികമായി തകർന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു.
തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് സംഭവത്തെപ്പറ്റി പുറംലോകം അറിയുന്നതും, യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
