കൊച്ചി: അനന്തുവിന്റെ ഓഫര്‍ തട്ടിപ്പില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍റെ പങ്ക് എന്തെന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നു.
സൈന്‍ എന്ന സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു അനന്തു പരിപാടികള്‍ നടത്തിയത്.
സംസ്ഥാനത്തുടനീളം അനന്തുകൃഷ്ണന്‍റെ പരിപാടികളിൽ ഉദ്ഘാടകനായത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ രാധാകൃഷ്ണനായിരുന്നു.
കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയാണെന്ന പ്രചാരണവും ഉണ്ടായി. ഈ പ്രചരണം നില നിൽക്കുന്ന സാഹചര്യത്തിൽ രാധാകൃഷ്ണന്‍ ഇന്ന് മാധ്യമങ്ങളെ കാണും.
വിവാദത്തിൽ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ട്. രാധാകൃഷ്ണനോട് നേതൃത്വം വിശദീകരണം തേടി. നേരിട്ട് വിശദീകരിക്കാനാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ നിർദേശം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്