കോഴിക്കോട് : സമസ്ത നേതൃത്വത്തെ വിമർശിച്ച കേന്ദ്ര മുശാവറ അംഗത്തെ സസ്പെൻഡ് ചെയ്തു. മുസ്തഫൽ ഫൈസിയെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറത്ത് നടന്ന സമസ്തയുടെ പരിപാടിയിൽ മുസ്തഫൽ ഫൈസി മുസ്ലിം ലീഗിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു ഇതിനെതിരെയാണ് നടപടി.
വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടത്. ആദ്യം കയറിയവർ ഉണ്ടാകും. അവര് പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടത് എന്ന പരാമർശമാണ് നടപടിയിലേക്ക് നയിച്ചത്.
സമസ്തയിലെ ലീഗ് അനുകൂലികളിൽ പ്രധാനിയാണ് മുസ്തഫൽ ഫൈസി. കോഴിക്കോട് വച്ച് ചേർന്ന സമസ്തയുടെ കേന്ദ്ര മുശാവറ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സമസ്തയിലെ ലീഗ് അനുകൂലിയായ ബഹാവുദ്ദീൻ നദ്‌വി ഇറങ്ങിപ്പോയി.
ലീഗിനെ മാറ്റിനിർത്തി സമസ്തയ്ക്ക് മുന്നോട്ടുപോകാനാവില്ലെന്നും മുസ്തഫൽ ഫൈസി പറഞ്ഞിരുന്നു. രാഷ്ട്രീയമായി മുസ്‍ലിം സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ലീഗ്. അവർക്ക് അവരുടേതായ ആദർശങ്ങളും ആശയങ്ങളും രാഷ്ട്രീയവും ഉണ്ടാകുമെങ്കിലും അത് നോക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിലെ മുസ്‍ലിം സമൂഹത്തിന്റെ രാഷ്ട്രീയ പുരോഗതിക്കും, സമുദായ രാഷ്ട്രീയത്തിനും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ലീഗ്. വേറൊരു കൂട്ടർ നിലകൊള്ളുന്ന കാലം വരുമ്പോൾ അതിനെക്കുറിച്ചാലോചിക്കാം. നിലവിൽ അവരെ മാറ്റിനിർത്തിക്കൊണ്ടോ, വിമർശിച്ചുകൊണ്ടോ, ഒരു നിലനിൽപ്പും സമസ്തക്ക് ഇല്ലെന്നും മുസ്തഫൽ ഫൈസി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്