ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ വസതി പ്രതിഷേധക്കാർ തകർത്തു. ഹസീനയുടെ രാഷ്ട്രീയ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെയും വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു.
ഷെയ്ഖ് ഹസീന സോഷ്യൽ മീഡിയ വഴി രാജ്യത്തെ അഭിസംബോധന ചെയ്തതാണ് കലാപത്തിന് കാരണമായത്. ആയിരത്തിലധികം കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
ലഹളക്കാർക്ക് കെട്ടിടം തകർക്കാൻ കഴിയും. എന്നാൽ ചരിത്രം മായ്ക്കാൻ കഴിയില്ലെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. ചരിത്രം പ്രതികാരം ചെയ്യുമെന്ന് കലാപകാരികൾ ഓർമ്മിക്കണമെന്നും ഹസീന പറഞ്ഞു.
ഹസീന പ്രസംഗിക്കുമ്ബോള്‍ ബുള്‍ഡോസർ ഘോഷയാത്ര നടത്തണമെന്ന സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്തിരുന്നു. തുടർന്നാണ് ധാക്കയിലെ വസതിക്ക് മുന്നില്‍ ആയിരങ്ങള്‍ തടിച്ചുകൂടുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് വീട് ഇടിച്ചുനിരത്തുകയും തീയിടുകയുമായിരുന്നു.
ഹസീനയുടെ പ്രസംഗം തുടങ്ങിയതോടെ പ്രതിഷേധക്കാർ വീട്ടിലേക്ക് കയറി ചുമരുകള്‍ പൊളിച്ചുമാറ്റാൻ തുടങ്ങി. പിന്നീട് എക്സ്കവേറ്ററും ക്രെയ്നും ഉപയോഗിച്ച് കെട്ടിടം പൂർണമായും തുടച്ചുനീക്കി. പിന്നാലെ വീട്ടിലെ സാധങ്ങളെല്ലാം അഗ്നിക്കിരയാക്കി. മുതിർന്ന അവാമി ലീഗ് നേതാക്കളുടെ വീടുകളും നശിപ്പിച്ചു. ബുധനാഴ്ച്ച രാത്രി ഒമ്ബതിനാണ് ഹസീന സോഷ്യല്‍ മീഡിയവഴി പൗരൻമാരോട് സംസാരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്