കൊച്ചി: മിഹിറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ ഷഫീഖ് മാടമ്പാട്ട് രംഗത്ത്. സ്കൂളിൽ നിന്നും എത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് ഷഫീഖ് പറഞ്ഞു.
ജെംസ് സ്കൂളിൽ നിന്നും മിഹിറിനെ മാറ്റിയത് അവന്റെ താല്പര്യമില്ലാതെയാണ്. മിഹിറിന്റെ അവസ്ഥ വളരെ മോശമായിരുന്നു.
മിഹിറിന്റെ അമ്മയും ബന്ധുക്കളും പറഞ്ഞതിൽ വൈരുധ്യമുണ്ടെന്നാണ് പിതാവ് പറയുന്നത്. റാഗിങ് പരാതി പിആർ സ്റ്റണ്ടിന്റെ ഭാഗമാണ്.
സ്കൂളിൽ നിന്നും എത്തി മരിക്കുന്നത് വരെ മിഹിറിന് സംഭവിച്ചതെന്തെന്ന് കണ്ടെത്തണം. ആ സമയം ആരൊക്കെ അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു എന്ന് കണ്ടെത്തണമെന്നും പിതാവ് പറഞ്ഞു.
മിഹിറുമായുള്ള ചാറ്റിങ് സ്ക്രീന്‍ഷോട്ടുകളും പിതാവ് പുറത്തുവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്