ന്യൂഡൽഹി: 2027ൽ ഐ.എസ്.ആർ.ഒ ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-4 വിക്ഷേപിക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
ചന്ദ്രനിൽനിന്ന് മണ്ണിന്റേയും പാറക്കല്ലിന്റേയും സാമ്പിളുകൾ ശേഖരിച്ച് തിരികെ ഭൂമിയിലേക്ക് എത്തുന്നതാണ് ചന്ദ്രയാൻ-4 ദൗത്യം. അഞ്ച് വ്യത്യസ്ത ഭാഗങ്ങളുള്ള ദൗത്യത്തിന് കുറഞ്ഞത് രണ്ട് വിക്ഷേപണം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, ഇന്ത്യൻ ബഹിരാകാശ യാത്രികരെ ശൂന്യാകാശത്തിൽ എത്തിച്ച് തിരികെ കൊണ്ടുവരുന്ന ഗഗൻയാൻ ദൗത്യം അടുത്ത വർഷം നടക്കുമെന്നും മന്ത്രി പറഞ്ഞു. കടലിന്റെ അടിത്തട്ടിനേക്കുറിച്ച് പഠനം നടത്താനുള്ള ദൗത്യമായ സമുദ്രയാൻ 2026ൽ നടപ്പാക്കും.
6000 മീറ്റർ ആഴത്തിൽ വരെ മുങ്ങാനുള്ള ശേഷിയുള്ളതാകും സമുദ്രയാൻ. കടലിനടിയിലെ ധാതുക്കളും അപൂർവ ലോഹങ്ങളും സമുദ്ര ആവാസവ്യവസ്ഥകളും കണ്ടെത്താൻ സഹായിക്കുന്നതാകും ഈ ദൗത്യം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും പാരിസ്ഥിതിക സുസ്ഥിരതക്കും സമുദ്രയാൻ നിർണായകമാകുമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്