അനന്തുകൃഷ്ണന്‍റെ 19 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു 

FEBRUARY 6, 2025, 1:31 AM

കൊച്ചി: സിഎസ്ആർ ഫണ്ടിന്‍റെ പേരിൽ കോടികൾ തട്ടിയ  കേസിൽ പ്രതി അനന്തു കൃഷ്ണന്റെ 19 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അനന്തു പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. അഞ്ചുദിവസത്തേക്കാണ് മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. 

ഓഫർ തട്ടിപ്പിൽ പ്രതികരണവുമായി ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ

vachakam
vachakam
vachakam

 പ്രതിയുടെ 19 ബാങ്ക് അക്കൗണ്ടുകളിലായി  450 കോടി രൂപ എത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും മൂന്ന് കോടി രൂപ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്.

തട്ടിയെടുത്ത പണത്തിന്‍റെ ഒരു പങ്ക് സഹോദരന്‍റെയും സഹോദരി ഭർത്താവിന്‍റെയും പേരിൽ ഭൂമി വാങ്ങാൻ ഉപയോഗപ്പെടുത്തി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഇതിനപ്പുറം ബാക്കി തുക എന്തൊക്കെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് തുടരുന്നത്. 

അനന്ദുവിന് 19 ബാങ്ക് അക്കൗണ്ടുകൾ വഴി 450 കോടിയുടെ ഇടപാട് നടന്നെന്ന് പൊലീസ്

vachakam
vachakam
vachakam

 അതിനിടെ തട്ടിപ്പിൽ ഇഡിയും പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ അനുവദിക്കണമെന്ന പൊലീസ് ആവശ്യം അംഗീകരിച്ചു കൊണ്ടാണ് മൂവാറ്റുപുഴ ജുഡീഷ്യൽ കോടതിയുടെ നടപടി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam