കൊച്ചി: അനന്തുകൃഷ്ണനെതിരെ ഓഫർ തട്ടിപ്പ് കേസിൽ ഇന്നും പരാതി പ്രളയം. കണ്ണൂർ ജില്ലയിൽ മാത്രം 2500ലധികം പരാതികളാണ് ലഭിച്ചത്. അനന്തുവിന്‍റെ ചതി കാരണം നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് സീഡ് ഏജന്‍റുമാർ പറയുന്നു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലയിൽ 280 പേർ പണം നൽകിയെന്ന് ഇടനിലക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.
അനന്തുകൃഷ്ണൻ അറസ്റ്റിലായതോടെയാണ് വഞ്ചിക്കപ്പെട്ടതായി പലർക്കും ബോധ്യമായത്. പണം നൽകിയതിന് പുറമെ മുദ്രപ്പത്രത്തിൽ കരാറൊപ്പിട്ടവരുമുണ്ട്. പണം പോയതിന് പുറമെ കുരുക്ക് മുറുകുമോയെന്ന ആശങ്കയിലാണ് തട്ടിപ്പിനിരയായവർ.
തൃശൂരിൽ നാല് സീഡ് സൊസൈറ്റികളിൽ നിന്നായി ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്.
പണം പോയത് അനന്തു കൃഷ്ണന്‍റെ അക്കൗണ്ടിലേക്കാണെന്നും നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും തൃശൂർ അന്തിക്കാട് സീഡ് ഭാരവാഹിയും മണലൂർ മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ വിജി ശശി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്