തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയനെ രണ്ടാം നിരയിൽ ഇരുത്തിയത് ചൂണ്ടിക്കാട്ടിയാണ് ചിത്രം പ്രചരിക്കുന്നത്.
മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഫോട്ടോക്ക് താഴെയാണ് നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയത്.
മന്ത്രിക്കൊപ്പം ഇരുന്നത് സർവ്വംമായ സിനിമയിലെ നായികയായിരുന്നു. ഒരു സിനിമയിൽ അഭിനയിച്ച നായികയ്ക്ക് ഐ.എം വിജയനെയാക്കാൾ പ്രാധാന്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
അന്തരിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി.പി സത്യന്റെ ഭാര്യ അനിതയും ഐ.എം വിജയനെ പിൻനിരയിൽ ഇരുത്തിയതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ''പത്മശ്രീ ഐ.എം വിജയന്റെ സ്ഥാനം പുറകിലല്ല, മുന്നിൽ തന്നെയാണ് വേണ്ടത്. ഓരോ ഫുട്‌ബോൾ പ്ലെയറിനും ഇത് വിഷമമുണ്ടാക്കും''- എന്നാണ് അനിതയുടെ പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
