തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വീഴ്ച്ചകളുടെ ഉത്തരവാദിത്തം ഭാവിയിൽ നേതാക്കൾ ഏറ്റെടുക്കണമെന്ന നിർദേശവുമായി സിപിഐഎം.
വിശാല സംസ്ഥാന കമ്മിറ്റിക്കുള്ള രേഖയിലാണ് ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്. തീരുമാനം തെറ്റിയാൽ കമ്മിറ്റികളുടെ മേൽ ചാരാനാവില്ലെന്നാണ് നേതാക്കൾക്ക് പാർട്ടി നൽകിയിരിക്കുന്ന നിർദേശം.
നേതാക്കൾ ജനങ്ങളോടും അണികളോടും വിനയമുള്ളവരായിരിക്കണമെന്നും പ്രസംഗങ്ങൾ കാര്യമാത്രപ്രസക്തമാവണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. നേതാക്കൾക്ക് വീഴ്ചപറ്റി എന്നായിരുന്നു ബ്രാഞ്ച് തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ പ്രവർത്തകർ ചർച്ചചെയ്തിരുന്നത്.
എന്നാൽ തളിപ്പറമ്പിലും പയ്യന്നൂരിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജനങ്ങൾക്കും അനുഭാവികൾക്കും തെറ്റിദ്ധാരണ ഉണ്ടായെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിഴ്ചകൾ കണ്ടെത്തി തിരുത്താനുള്ള വിശാല സംസ്ഥാന കമ്മിറ്റിക്ക് മുമ്പായി തോൽവിയുടെ ഉത്തരവാദിത്തം തങ്ങൾക്കില്ല എന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ഉയരുന്ന വിമർശനം.
തളിപ്പറമ്പിൽ പി കെ ശ്യാമള തോറ്റപ്പോൾ സ്ഥാനാർഥിയെ നിശ്ചയിച്ചത് ജില്ലാ കമ്മിറ്റിയാണെന്ന് എം വി ഗോവിന്ദൻ ന്യായീകരിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ പ്രകാരം പയ്യന്നൂരിലും തളിപ്പറമ്പിൽ അടക്കം സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച ഉണ്ടായെന്നായിരുന്നു പുറത്ത് വന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
