മൂന്നാര്‍: തോട്ടം തൊഴിലാളി കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന രണ്ട് വനിതകള്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.) കൊച്ചി മഹായിടവകയില്‍ വൈദികരായി പട്ടം സ്വീകരിച്ച് ചരിത്രം കുറിച്ചു. റവ. ഇന്ദിരാ അയ്യപ്പന് (49), റവ. വിജയാ കറുപ്പുസ്വാമി (48) എന്നിവരാണ് മൂന്നാര്‍ സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ വൈദികശുശ്രൂഷയിലേക്ക് അഭിഷിക്തരായത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി മൂന്നാറിലെ വിവിധ സി.എസ്.ഐ. പള്ളികളില്‍ ഡീക്കന്മാരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇരുവരും. വാഗവരൈയിലെ തേയിലത്തോട്ടത്തില്‍ എസ്റ്റേറ്റ് ലയത്തില്‍ ജനിച്ചുവളര്‍ന്ന റവ. വിജയ, വാഗവരൈ സി.എസ്.ഐ. ഹോളി ട്രിനിറ്റി ചര്‍ച്ചിലെ അംഗമാണ്. തോട്ടം തൊഴിലാളികളായിരുന്നു ഇവരുടെ മാതാപിതാക്കള്‍. മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റില്‍ വളര്‍ന്ന റവ. ഇന്ദിര മറയൂര്‍ സി.എസ്.ഐ. സെയ്ന്റ് ജോണ്‍സ് ചര്‍ച്ചിലെ അംഗവുമാണ്.
ഏറെ വെല്ലുവിളികളെ അതിജീവിച്ച് പഠനം പൂര്‍ത്തിയാക്കിയ ഇരുവരും തിരുവനന്തപുരത്തെ കേരള യുണൈറ്റഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നാണ് ബാച്ചിലര്‍ ഓഫ് ഡിവൈനിറ്റി ബിരുദം കരസ്ഥമാക്കിയത്. പൗരോഹിത്യത്തിലേക്കുള്ള ഈ ഉയര്‍ച്ച തങ്ങള്‍ക്ക് യഥാര്‍ഥ ശാക്തീകരണമാണെന്ന് പട്ടം സ്വീകരിച്ച ശേഷം ഇരുവരും പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
