രാഹുൽ മാങ്കൂട്ടത്തിനു പിന്നാലെ സിപിഎം എംഎൽഎയും വിവാദത്തിൽ: സോഷ്യൽ മീഡിയയിൽ വൈറലായി പത്രവാർത്തയും 

SEPTEMBER 18, 2025, 3:01 AM

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ഉയർന്നു വന്ന ലൈംഗിക ആരോപണങ്ങളിൽ നട്ടം തിരിഞ്ഞു നിൽക്കുകയായിരുന്ന കോൺ​ഗ്രസ് പ്രവർത്തകർക്ക് പിടിവള്ളിയായി സിപിഎം എംഎൽഎയുടെ വാർത്തയും. സിപിഎം വനിതാ നേതാവിന്റെ വീട്ടിൽ കയറിയ എംഎൽഎയെ ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടി എന്ന തലക്കെട്ടിൽ മെട്രൊ വാർത്തയിൽ വന്ന വാർത്തയാണ് കോൺ​ഗ്രസ് സൈബർ പോരാളികൾ ആഘോഷമാക്കിയിരിക്കുന്നത്. 

 എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം കൊഴുക്കുകയാണ്. പറവൂരിൽ പട്ടാപ്പകൽ സിപിഎം വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ എംഎൽഎയെ വനിതാ നേതാവിന്‍റെ ഭർത്താവും നാട്ടുകാരും ചേർന്ന് വീടിനുള്ളിൽനിന്നു പിടികൂടിയെന്നാണ് വാർത്ത.

 വനിതാ നേതാവിന്‍റെ ഭർത്താവ് രാവിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പുറത്തേക്കു പോയിരുന്നു. രാത്രിയോടെ മാത്രമേ തിരികെയെത്തൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് സ്പെയർ താക്കോൽ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിച്ചപ്പോൾ തുറന്നില്ല. ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ, ഫോൺ വീടിനുള്ളിൽ റിങ് ചെയ്തതല്ലാതെ പ്രതികരണമുണ്ടായില്ല.

vachakam
vachakam
vachakam

ഇതെത്തുടർന്ന് ഭർത്താവ് സമീപവാസികളുമൊത്ത് വീടിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് എംഎൽഎയെ കണ്ടത്. കാര്യം മനസിലായ ഭർത്താവ് എംഎൽഎയെ കൈകാര്യം ചെയ്തു. വിശദീകരിക്കാൻ ശ്രമിച്ച എംഎൽഎയെ ഭർത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു എന്നാണ് വാർത്തയുടെ ഉള്ളടക്കം. 

 വാഹനം ഏറെ ദൂരെ നിർത്തിയിട്ട ശേഷമാണ് എംഎൽഎ വനിതാ നേതാവിന്‍റെ വീട്ടിലെത്തിയത്. സമീപവാസികളും സംഭവത്തിനു സാക്ഷികളായതിനാൽ ഇത് പുറത്തറിയുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർ വിഷയം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രമുഖ പ്രാദേശിക നേതാവ് ഇടപെട്ട് തടഞ്ഞതായാണ് വിവരം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam