ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ തൊഴിൽരഹിതരായ യുവാക്കൾക്കും പ്രതിമാസം 1000 രൂപ അലവൻസ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ.
എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് യുവജന ശാക്തീകരണത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധത നിതീഷ് കുമാർ അറിയിച്ചത്. നേരത്തെ, ഇന്റർമീഡിയറ്റ് പരീക്ഷ പാസായ തൊഴിൽരഹിതരായ യുവാക്കൾക്ക് മാത്രമേ ഈ പദ്ധതി ബാധകമായിരുന്നുള്ളൂ.
"സംസ്ഥാന സർക്കാരിന്റെ ഏഴ് പരിഹാര പരിപാടിയുടെ കീഴിൽ, മുമ്പ് പ്രവർത്തിച്ചിരുന്ന 'മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായ്ത ഭട്ട യോജന' ഇപ്പോൾ വിപുലീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
ഇതിന് കീഴിൽ, ഇന്റർമീഡിയറ്റ് പാസായ യുവാക്കൾക്ക് മുമ്പ് നൽകിയിരുന്ന സ്വയം സഹായ അലവൻസ് പദ്ധതിയുടെ ആനുകൂല്യം ഇപ്പോൾ കല, ശാസ്ത്രം, വാണിജ്യം എന്നിവയിൽ വിജയിച്ച തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കൾക്കും ബാധകമാക്കിയിരിക്കുന്നു''-. എക്‌സിലെപോസ്റ്റിൽ നിതീഷ് കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്