മുംബൈ: തന്റെ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ച ബസ് ഡ്രൈവറെ പരസ്യമായി കരണത്തടിച്ച് സ്ത്രീ. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഫോണ്‍ നമ്പർ എടുത്ത ഡ്രൈവർ യുവതിക്ക് അശ്ലീല വീഡിയോകൾ അയച്ച് ശല്യപ്പെടുത്തുകയിരുന്നു. തുടർന്ന് ഡ്രൈവറെ അന്വേഷിച്ചെത്തിയ യുവതി പരസ്യമായി ഇയാളെ നിരവധി തവണ തല്ലി.
ഏതാനും മാസം മുൻപ് കാൻകാവ്‌ലിയിലെ ഒരു സ്വകാര്യ ട്രാവൽസ് കമ്പനിയുടെ ഓഫീസിൽ നിന്നാണ് യുവതി മുംബൈയിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഡ്രൈവർ ഫോൺ നമ്പർ എടുത്ത് അശ്ലീല വീഡിയോകൾ അയച്ചെന്ന് യുവതി പറയുന്നു.
സെപ്റ്റംബർ 16-ന് വൈകുന്നേരം യുവതി മറ്റൊരു സ്ത്രീയോടൊപ്പം കാൻകാവ്‌ലി ബസ് സ്റ്റാൻഡിന് സമീപമുള്ള കമ്പനിയുടെ ബുക്കിംഗ് ഓഫീസിലെത്തി. തനിക്ക് സന്ദേശം അയച്ച ഡ്രൈവറെ കണ്ടുപിടിച്ചു, ഫോണിലെ സന്ദേശങ്ങൾ കാണിച്ചുകൊണ്ട് യുവതി അയാളെ ചോദ്യം ചെയ്യുകയും നിരവധി തവണ അടിക്കുകയും ചെയ്തു. സംഭവത്തിൽ യുവതി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്