അട്ടപ്പാടിയിലേക്ക്  സ്ഫോടക വസ്‌തുക്കൾ കടത്തിയ കേസിൽ നിർണായക അറസ്റ്റ് 

SEPTEMBER 18, 2025, 1:53 AM

പാലക്കാട്:   അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ.

എന്തിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ കടത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ 13നാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നു സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയത്. ഓട്ടോറിക്ഷ ഡ്രൈവറായ തച്ചമ്പാറ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിപ്രകാരമാണ് നാസറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

vachakam
vachakam
vachakam

അരപ്പാറ സ്വദേശിയായ നാസർ (48) ആണ് മണ്ണാർക്കാട് പോലീസിന്റെ പിടിയിലായത്. 

അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണൻ (50) വേണ്ടിയാണ് ഓട്ടോറിക്ഷ മാർഗ്ഗം സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഇതോടെ ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തേക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam