6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: അമ്മൂമ്മയുടെ കാമുകനായ പ്രതിക്ക് ഇരട്ട ജീവപര്യന്തം 

OCTOBER 31, 2024, 6:51 AM

തിരുവനന്തപുരം : 6 വയസ്സുകാരിയെ അതി ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം.   അമ്മൂമ്മയുടെ കാമുകനായ പ്രതി വിക്രമനാണ് (68) മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.  2020–21 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം.

പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. ഇത് കൂടാതെ 14 വർഷം തടവ് വേറെയുമുണ്ട്. 9 വയസ്സുള്ള ചേച്ചിയുടെ മുന്നിൽവച്ചാണു കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസിൽ നവംബർ 5ന് കോടതി വിധി പറയും. പിഴത്തുക കുട്ടിക്കാണു നൽകേണ്ടത്.

 തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖയാണു ശിക്ഷ വിധിച്ചത്.   അമ്മയും അച്ഛനും ഉപേക്ഷിച്ചതിനാൽ കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതിക്കൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളിലാണു വാടകയ്ക്കു താമസിച്ചിരുന്നത്.

vachakam
vachakam
vachakam

അമ്മൂമ്മ പുറത്തുപോയ സമയത്താണു പ്രതി കുട്ടികളെ പീഡിപ്പിക്കാൻ തുടങ്ങിയത്. ഇരുവരെയും ഒരുമിച്ചു പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി കുട്ടികളെ പീഡിപ്പിച്ചത് അയൽവാസി കണ്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. നിലവിൽ ഷെൽട്ടർ ഹോമിലാണു കുട്ടികളുടെ താമസം. 

 കുട്ടികളെ അശ്ലീല വിഡിയോകൾ കാണിച്ചിരുന്നു. കുട്ടികളുടെ മുന്നിൽവച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. നിരന്തര പീഡനത്തിൽ കുട്ടികളുടെ രഹസ്യഭാഗങ്ങളിൽ മുറിവേറ്റിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam