സ്പോൺസറുടെ പേര് മറച്ചുവെച്ചത് തിരിച്ചടിയായി; വി.ഡി. സതീശന്റെ വിമാനയാത്രയിൽ കോൺഗ്രസിൽ അതൃപ്തി

SEPTEMBER 27, 2026, 10:18 PM

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്ര കൈകാര്യം ചെയ്ത രീതിയിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ വൻ അതൃപ്തി. വിഷയത്തിൽ കൂടുതൽ പക്വതയോടെയുള്ള സമീപനമായിരുന്നു ആവശ്യമെന്നാണ് പാർട്ടിയിലെ പൊതുവികാരം. 

വിമാനയാത്ര സ്പോൺസർ ചെയ്തത് ഒരു മലയാളി സുഹൃത്താണെന്ന് പറഞ്ഞതല്ലാതെ, ആളുടെ പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് ജനങ്ങൾക്കിടയിൽ വലിയ സംശയങ്ങൾക്കിടയാക്കിയതായി കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

സർക്കാർ അധികാരത്തിലേറി നാല് മാസം പൂർത്തിയാകുന്ന വേളയിൽ ഇത്തരമൊരു വിവാദമുണ്ടായത് സർക്കാരിന്റെ ശോഭ കെടുത്തുമെന്നാണ് പാർട്ടിയുടെ നിരീക്ഷണം. കര്‍ണാടകയിലെ കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനത്തിലായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേയ്ക്ക് യാത്ര ചെയ്തത്. കരാര്‍ പുതുക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ചിപ്‌സണ്‍ ഏവിയേഷനായിരുന്നു വിമാന യാത്രയ്ക്കുള്ള പണം ചെലവാക്കിയത്.

vachakam
vachakam
vachakam

19,88,595 രൂപയായിരുന്നു നാല് മണിക്കൂര്‍ വിമാന യാത്രയ്ക്കായി ചെലവായത്. സംഭവം വിവാദമായപ്പോള്‍ ഇതേപ്പറ്റി മുഖ്യമന്ത്രി വി ഡി സതീശനോട് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞിരുന്നു. വിമാനം സ്‌പോണ്‍സര്‍ ചെയ്തതാണെന്നും മലയാളിയായ ഒരു സുഹൃത്താണ് പണം ചെലവാക്കിയതെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. ആരാണ് സ്‌പോണ്‍സര്‍ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സുഹൃത്തിന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നായിരുന്നു സതീശന്‍ പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam