തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണ്‍. തിങ്കളാഴ്ച വൈകുന്നേരം കുടുംബസമേതമായിരുന്നു ദര്‍ശനം. ദേവസ്വം അഡമിനിസ്ട്രേറ്റര്‍ ഓ.ബ അരുണ്‍കുമാറും ദര്‍ശന സമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ദേവസ്വം ജീവനക്കാര്‍ ആവശ്യപ്പെട്ടതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ഗുരുവായൂരില്‍ വിഐപികള്‍ ദര്‍ശനം നടത്തുന്നത് സാധാരണ ദേവസ്വം ബോര്‍ഡ് മാധ്യമപ്രവര്‍ത്തകരെ അറിയിക്കാറുണ്ടെങ്കിലും വിവേക് കിരണിന്റെ വരവ് ആരെയും അറിയിച്ചിരുന്നില്ല. എന്നാല്‍ ആ സമയം ക്ഷേത്രത്തിലെത്തിയ ഒരു പ്രാദേശിക മാധ്യമപ്രവര്ത്തകന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ സമയം ദേവസ്വം കാവല്ക്കാര് മാധ്യമപ്രവര്‍ത്തകനെ പിടിച്ചുത്തള്ളുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഞങ്ങളുടെ സാന്നിധ്യം ഭയപ്പെടേണ്ടതല്ല സ്വാഗതം ചെയ്യപ്പെടേണ്ടത്': യുഎസിലെ ഇന്ത്യന്‍ വിരുദ്ധര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍
ഹോർമുസ് ഉപരോധം പുനഃപരിശോധിക്കാൻ ട്രംപ് തയ്യാർ: പാക് സൈനിക മേധാവി അസിം മുനീറുമായി
അമേരിക്കയിൽ ആദായനികുതി റീഫണ്ട് തുകയിൽ വൻ വർധനവ്; കഴിഞ്ഞ വർഷത്തേക്കാൾ 11.2 ശതമാനം