ഷിക്കാഗോ കലാമേള മാസ്റ്റർ ജയ്ഡൻ ജോസും കുമാരി ഇസബൽ റോസ് വടകരയും കലാപ്രതിഭയും, കലാതിലകവും

APRIL 25, 2024, 2:16 AM

ഷിക്കാഗൊ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാമേള 2024, സമാപിച്ചു. മലയാളി അസോസിയേഷൻ പ്രസിഡന്റ് ജസി റിൻസി ഉദ്ഘാടനം ചെയ്ത ഈ വർഷത്തെ കലാമേളയിൽ, മലയാളി അസോസിയേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം മത്സരാർഥികൾ പങ്കെടുത്തു.

5 വേദികളിലായി 24 ഇനങ്ങളിൽ, സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്‌സ് എന്നീ വിഭാഗങ്ങളിലായിട്ട് ഏകദേശം ആയിരിത്തിലധികം കുട്ടികൾ വിവിധ ഇനങ്ങളിലായി മത്സരത്തിൽ പങ്കാളികളായി. കലാമേള 2024 ലെ കലാപ്രതിഭയായി മാസ്റ്റർ ജയ്ഡൻ ജോസും, കലാതിലകമായി കുമാരി ഇസബൽ റോസ് വടകരയും തെരഞ്ഞെടുക്കപ്പെട്ടു. കുമാരി സാരംഗി ടി. ആചാരി, കുമാരി നിയ ജോസഫ്, കുമാരി അലോണ ജോർജ്ജ് എന്നിവർ വിവിധ വിഭാഗങ്ങളിലായി റൈസിംഗ് സ്റ്റാർ അവാർഡിന് അർഹരായി.


vachakam
vachakam
vachakam

പ്രവീൺ മെമ്മോറിയൽ കലാതിലകം ട്രാഫിയും, ജോൺസൺ കണ്ണൂക്കാടൻ സ്‌പോൺസർ ചെയ്ത കലാപ്രതിഭ ട്രോഫിയുൾപ്പടെ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സീറോ മലബാർ കത്തോലിക്കാ കത്തീഡ്രൽ വികാരി ഫാദർ. തോമസ് കടുകപ്പിള്ളിൽ സമ്മാനദാനം നിർവഹിച്ചു. ഈ വർഷത്തെ കലാമേളയിൽ വർത്തമാന കാലത്തിൽ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധ സംഭവവികാസങ്ങൾ കലാരൂപങ്ങളിലൂടെ പൊതുസമൂഹത്തിൽ അവതരിപ്പിക്കുവാൻ മത്സരാർഥികൾ ശ്രമിച്ചു എന്നത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്ന സംഗതി ആണെന്ന് മലയാളി അസോസിയേഷൻ സെക്രട്ടറി ആൽവിൻ ഷിക്കൂർ അഭിപ്രായപ്പെട്ടു.

മൺമറഞ്ഞ മലയാള കവി അനിൽ പനച്ചൂരാന്റെ അനാഥൻ എന്ന കവിത മുതൽ ഈ അടുത്തിടെ ലോകം ഒന്നാകെ അത്ഭുതത്തോടെ ശ്രവിച്ച ആമസോൺ വനാന്തരങ്ങളിൽ അകപ്പെട്ടു പോയ കുട്ടികളുടെ അതിജീവനത്തിന്റെ വാർത്തയും, ഈ അടുത്തിടെ മലയാള സിനിമയെ ലോകത്ത് ചർച്ച ആയി മാറിയ ബെന്യാമിന്റെ ആടുജീവിതം, മലയാളി സമൂഹത്തിന്റെ ആത്മാഭിമാനത്തിന് കളങ്കമായി മാറിയ മധുവിന്റെ ആൾക്കൂട്ട കൊലപാതകം,  ഉൾപ്പെടെ വിവിധ വിഷയങ്ങൾ മത്സരാർഥികൾ ഉയർത്തി കൊണ്ട് വന്നു എന്നത് വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്നും, ഇപ്രകാരം നമ്മുടെ നാട്ടിലെ വിവിധ വിഷയങൾ പുതിയ തലമുറയ്ക്ക് മനസിലാക്കാൻ സാധിക്കുന്ന വിധത്തിൽ അവരെ പരിശീലിപ്പിക്കാൻ തയ്യാറായ എല്ലാ മാതാപിതാക്കൾക്കും മലയാളി അസോസിയേഷന്റെ കൃതജ്ഞത പ്രസിഡന്റ് ജസി റിൻസി അറിയിച്ചു.


vachakam
vachakam
vachakam

തുടർന്നുളള വർഷങ്ങളിലും ഇതിലും മികച്ച രീതിയിൽ യുവജനങ്ങളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുവാൻ ആവിശ്യം ആയ വേദി മലയാളി അസോസിയേഷൻ ആയി ക്രമീകരിക്കും എന്ന് അസോസിയേഷൻ ട്രഷറർ മനോജ് അച്ചേട്ട് അറിയിച്ചു. ഈവർഷത്തെ കലാമേളയിൽ മുൻ വർഷങ്ങളേക്കാൾ അധികമായി മത്സരാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്, ഈ കലാമേള ഭംഗിയായി ക്രമീകരിക്കുവാൻ സാധിച്ചത് കലയെ സ്‌നേഹിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ പിന്തുണയും സഹകരണവും കൊണ്ടാണെന്നും, ഇതിൽ പങ്കാളികളായ കുട്ടികൾ, അവർക്ക് പിന്തുണ നൽകിയ മാതാപിതാക്കൾ, അവരെ പരിശീലിപ്പിച്ച അധ്യാപകർ, വിധികർത്താക്കൾ എന്നിവർക്ക് കലാമേള ചെയർമാൻ സജി മാലിതുരുത്തിൽ നന്ദി അറിയിച്ചു.

ഈ വർഷത്തെ കലാമേളയുടെ സുഗമമായ നടത്തിപ്പിനായി സജി മാലിത്തുരത്തിയിൽ ചെയർമാനായും സാറാ അനിൽ, സന്തോഷ് വി. ജോർജ് എന്നിവർ കോർഡിനേറ്റേഴ്‌സുമാരായും ഷൈനി ഹരിദാസ്, ഫിലിപ്പ് ലൂക്കോസ്, വിവിഷ് ജേക്കബ്, തോമസ് വിൻസെന്റ്, വർഗീസ് തോമസ്, പ്രിൻസ് ഈപ്പൻ, കിഷോർ കണ്ണാല, ജോഷി പൂവത്തുങ്കൽ, ജോസ് മണക്കാട്, ജയ്‌സൺ മാത്യു, ലീല ജോസഫ്, നിഷ സജി, സൂസൻ വി. ചാക്കോ, സജി തോമസ്, ബോബി ചിറയിൽ എന്നിവർ വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകി.

ഈ വർഷത്തെ കലാമേള ഭംഗിയായി ക്രമീകരിക്കുവാൻ സഹായിച്ച ഏവരൊടുമുള്ള നന്ദി ഷിക്കാഗോ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജസി റിൻസി അറിയിച്ചു.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam