അതിഥിത്തൊഴിലാളിയെ തോക്ക് ചൂണ്ടി ബന്ദിയാക്കി

MAY 4, 2024, 10:47 AM

 കോഴിക്കോട്: അതിഥിത്തൊഴിലാളിയെ തോക്ക് ചൂണ്ടി ബന്ദിയാക്കിയ യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) വീട് വൃത്തിയാക്കുന്ന ജോലിക്കെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഏഴരയ്ക്ക് നിലമ്പൂർ തണ്ടുപാറക്കൽ ബിനു കൂട്ടിക്കൊണ്ടുപോയത്. തുടർന്നു ബന്ദിയാക്കുകയായിരുന്നു. 

വീട് വൃത്തിയാക്കാനെന്നു പറഞ്ഞ് ബിനു വാടക ക്വാർട്ടേഴ്സിൽ എത്തിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കൂടെ വരാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് നാജ്മി  പൊലീസിനോട് പറയുന്നത്. 

പിന്നീട് ബാറിലെത്തി മദ്യപിച്ചശേഷം രണ്ടു കുപ്പി മദ്യം വാങ്ങി താമരശ്ശേരി പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്സിൽ ഉച്ചയ്ക്ക് രണ്ടരയോടെ തിരിച്ചെത്തി. 

vachakam
vachakam
vachakam

ബിനു പറഞ്ഞതനുസരിച്ചു ബന്ദിയാക്കപ്പെട്ട വിവരം സുഹൃത്തിനോടു വിളിച്ചു പറഞ്ഞു. പിന്നീടു കൈകൾ ബന്ധിച്ചു നിലത്തിട്ടു.

ഇതിനിടെ നാജ്മി കാൽ വിരൽ ഉപയോഗിച്ചു ഫോണിൽ ലൊക്കേഷൻ സുഹൃത്തിന് അയച്ചുകൊടുത്തു. സുഹൃത്തുക്കൾ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി ബിനുവിനെ പിടികൂടുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam