യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തി; ചോദ്യം ചെയ്തപ്പോൾ സംഘർഷം

MAY 4, 2024, 9:05 AM

കോഴിക്കോട്: യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 

പുതിയകടവ് മന്‍സിലില്‍ പികെ മുഹമ്മദ് അന്‍സാര്‍(26), കല്ലുത്താന്‍കടവ് സ്വദേശി ശ്യാം, മനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 അന്‍സാറിന്റെയും ശ്യാമിന്റെയും സുഹൃത്തായ യുവതിയെ മനു ഫോണില്‍ വിളിച്ച് അപമാനിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇരുവരും മനുവിനെ കണ്ട് കാര്യം അന്വേഷിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

vachakam
vachakam
vachakam

സംഘര്‍ഷത്തിനിടെ മനു ഇരുവരെയും ബിയര്‍കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ശ്യാമിന്റെ കഴുത്തിന് ബിയര്‍കുപ്പി കൊണ്ടുള്ള കുത്തേറ്റു. അന്‍സാറിന് തലക്കാണ് പരിക്കേറ്റത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam