അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

MAY 4, 2024, 2:08 PM

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്ടൻ അഡ്രിയാൻ ലൂണ ഒരു സീസൺ കൂടെ ബ്ലാസ്റ്റേഴ്‌സിൽ തുടരും. ലൂണയുടെ കരാർ 2024 വരെ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന് യോഗ്യത നേടുകയാണെങ്കിൽ ലൂണയുടെ കരാർ ഒരുവർഷത്തേക്ക് കൂടെ നീട്ടാനാകുന്ന വ്യവസ്ഥ അദ്ദേഹത്തിന്റെ കരാറിൽ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ലൂണയുടെ കരാർ 2025ലേക്ക് നീട്ടിയിരിക്കുകയാണ്. ലൂണയെ സ്വന്തമാക്കാൻ എഫ്.സി. ഗോവ അടക്കമുള്ള ക്ലബുകൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ലൂണയെ ആർക്കും വിട്ടു കൊടുക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ല.

അഡ്രിയാൻ നിക്കോളാസ് ലൂണ റെട്ടാമറു എന്ന ലൂണ മൂന്ന് വർഷം മുുമ്പാണ് ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. അന്ന് മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്ടൻസിയും ലൂണയിൽ എത്തി. ഈ സീസണിൽ പരിക്ക് കാരണം ലൂണയെ ബ്ലാസ്റ്റേഴ്‌സിന് ഏറെ മത്സരങ്ങളിൽ നഷ്ടമായിരുന്നു.

ലൂണ ക്ലബിൽ തുടരും എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും സന്തോഷം നൽകും. ഇവാൻ പോയ ക്ഷീണത്തിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് ലൂണ, ദിമി എന്നിവർ ടീമിൽ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഉള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam