കൊല്ലം: ദമ്പതികൾ അടക്കം മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കണ്ണനല്ലൂർ മുട്ടയ്ക്കാവിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ ഇവരുടെ ബന്ധു സജീന എന്നിവരാണ് മരിച്ചത്. രാത്രി 7 മണിയോടെ ആയിരുന്നു അപകടം.
വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഇവരും ചെളിയിൽ താഴുകയായിരുന്നു.
നാട്ടുകാർ എത്തിയാണ് ദമ്പതികളെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അഗ്നി രക്ഷാ സേന എത്തിയാണ് സജീനയുടെ മൃതദേഹം പുറത്തെടുത്തത്. ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാൻ മുട്ടയ്ക്കാവിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്