ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണിന് ആവേശം പകര്‍ന്ന് പ്രശസ്തമായ ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് പമ്പയാറ്റില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഇത്തവണ പ്രശസ്തമായ രാജപ്രമുഖന്‍ ട്രോഫിക്കായി 7 ചുണ്ടന് വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.
ചുണ്ടന് വള്ളങ്ങള്‍ക്ക് പുറമേ വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി വള്ളങ്ങളും മത്സര രംഗത്തുണ്ട്. മിഥുന മാസത്തിലെ മൂലം നാളില്‍ നടക്കുന്ന ചമ്പക്കുളം വള്ളംകളി കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജലോത്സവങ്ങളിലൊന്നാണ്. മന്ത്രി പി.സി വിഷ്ണുനാഥ് മേള ഉദ്ഘാടനം ചെയ്യും. എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
അവധി വിവാദവും മുഖ്യമന്ത്രിയുടെ പ്രതികരണവും
വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കാത്തതില്‍ ജനപ്രതിനിധികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്. അവധി അനുവദിക്കണമെന്ന് കുട്ടനാട് എം.എല്‍.എ റെജി ചെറിയാന് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനോട് മുഖ്യമന്ത്രി വി.ഡി സതീശന് നടത്തിയ അനൗദ്യോഗിക പ്രതികരണമാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.
അവധി നല്കുന്ന കാര്യം ആലോചിക്കാമെന്ന് സഭയില്‍ ഔദ്യോഗികമായി മറുപടി നല്കിയ ശേഷം, സീറ്റിലിരുന്ന മുഖ്യമന്ത്രി മൈക്ക് ഓഫാണെന്ന് കരുതി ഒരു കാരണവശാലും കൊടുക്കില്ല എന്ന് തൊട്ടടുത്തിരുന്നവരോട് അടക്കം പറയുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് വഴി തുറന്നിരിക്കുന്നത്.
കുട്ടനാടിന്റെ ചരിത്ര പ്രധാനമായ ജലോത്സവത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് അവഗണനയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
