ഡൽഹി: 28 ദിവസം വാലിഡിറ്റിയുള്ള മൊബൈൽ റീചാർജിങ് പ്ലാനുകൾക്ക് പകരം വാലിഡിറ്റി 30 ദിവസമായി വർധിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി.നിലവിലെ പ്ലാൻ പ്രകാരം ഉപഭോക്താവിന് ഒരു വർഷം 13 തവണയാണ് റീചാർജ് ചെയ്യേണ്ടി വരുന്നത്.എന്നാൽ പുതിയ ഉത്തരവ് നടപ്പിലായാൽ അത് 12 ആയി കുറയും.
പഞ്ചാബിൽ നിന്നുള്ള എഎപി എംപി രാഘവ് ഛദ്ദ ടെലികോം കമ്പനികളുടെ റീചാർജ് കൊള്ള അവസാനിപ്പിക്കണമെന്ന് രാജ്യ സഭയിൽ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം, പാർലമെൻ്റിൽ താൻ നടത്തിയ ഇടപെടലുകളുടെ ഫലമാണ് പുതിയ മാറ്റമെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി അവകാശപ്പെട്ടു. ലോക്സഭയിൽ 2025 ഡിസംബറിലെ വിൻ്റർ സെഷനിലും 2026 മാർച്ചിലെ ബജറ്റ് സെഷനിലും താൻ നടത്തിയ ഇടപെടലുകളുടെ തെളിവുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് എംപി അവകാശ വാദം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
