തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായതാടെ 'വാര് റൂം' വിപൂലീകരിച്ചു.
പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ, സിലിണ്ടറുകളിലെ തൂക്കക്കുറവ് എന്നിവ തടയാൻ കർശന പരിശോധന നടത്തും. സംസ്ഥാന വാർ റൂമിന് പുറമെ എല്ലാ ജില്ലകളിലും കളക്ടർമാരുടെ മേൽനോട്ടത്തിൽ വാർ റൂമുകളും പ്രവർത്തിക്കും.
10 ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സെക്രട്ടേറിയറ്റിലാണ് '24x7 എല്‍.പി.ജി വാർ റൂം' പ്രവർത്തിക്കുക. മൂന്ന് ഷിഫ്റ്റുകളിലായിരിക്കും പ്രവർത്തനം 'വാര് റൂമി'ന്റെ പ്രവർത്തനം.
രാജ്യത്തുടനീളം നിലനിൽക്കുന്ന രൂക്ഷമായ പാചകവാതക പ്രതിസന്ധി അടുക്കളകളെയും ഹോട്ടൽ മേഖലയെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധന ഇറക്കുമതി തടസപ്പെട്ടതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. ഇതുമൂലം വിതരണത്തിൽ 30% വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
