വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം: മോഹൻലാലിന് ആശ്വാസം, ഹർജിയിൽ ചൂണ്ടിക്കാണിച്ച  ലിങ്കുകൾ നീക്കണം

MARCH 27, 2026, 1:42 AM

ദില്ലി: വ്യക്തി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ താരത്തിന് ആശ്വാസം. മോഹൻലാലിന്റെ ഹർജിയിൽ നടപടിയുമായി ദില്ലി ഹൈക്കോടതി. 

 വ്യക്തി അവകാശം ലംഘിച്ച എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നായിരുന്നു മോഹൻലാലിന്റെ ഹർജിയിലെ ആവശ്യം.

എഐ ഉപയോ​ഗിച്ച് ശബ്ദം ക്ലോൺ ചെയ്യുന്നുവെന്നും ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇവയെല്ലാം തന്റെ അനുവാദമില്ലാതെ കൊമേഴ്സ്യൽ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നുവെന്നും ഹർജിയിൽ പരാമർശിച്ചിരുന്നു. 

vachakam
vachakam
vachakam

മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി.

ദില്ലി ഹൈക്കോടതി ജസ്റ്റിസ് ജ്യോതിസിം​ഗാണ് കേസ് പരി​ഗണിച്ചത്. കേസിൽ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി. മെറ്റയടക്കം സോഷ്യൽ മീഡിയ ഭീമൻമാരെ എതിർക​ക്ഷിയാക്കി കൊണ്ടാണ് നടൻ മോഹൻലാൽ ഹർജി നൽകിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam