പാലക്കാട്: ഷാഫി പറമ്പിലും വിടി ബൽറാമും തൃത്താലയിൽ ഒളിച്ചിരുന്ന് അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും സംവാദത്തിന് വരാൻ പേടിയുള്ളതുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ തലയിൽ കൊണ്ട് ഇടുകയാണ് ബൽറാമെന്നും എംബി രാജേഷ്.
ബൽറാമുമായി പരസ്യ സംവാദത്തിന് എംബി രാജേഷ് വെല്ലുവിളിച്ചിരുന്നു. എന്നാൽ, എംബി രാജേഷുമായി സംവാദം നടത്തി സമയം കളയാൻ ഇല്ലെന്നും ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നുമായിരുന്നു ബൽറാമിന്റെ മറുപടി.
വിഡി സതീശനും പിണറായി വിജയനും തമ്മിൽ സംവാദം വേണമെന്ന ബൽറാമിന്റെ പ്രഖ്യാപനത്തോടായിരുന്നു എംബി രാജേഷിന്റെ മറുപടി.
സമയവും സ്ഥലവും പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും വികസന സംവാദത്തിന് തയ്യാറാണെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു. ബൽറാമിനെ സംവാദത്തിന് ക്ഷണിച്ച് സ്വയം ലജ്ജ തോന്നുന്നുവെന്നും എം. ബി. രാജേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
