ഷിക്കാഗോ: ഇടവക മദ്ധ്യസ്ഥനായ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ജൂൺ 29ന് തുടങ്ങി ജൂലൈ 13 വരെ കൊണ്ടാടുന്നു. പ്രധാന തിരുനാൾ ദിനങ്ങളിൽ (ജൂലായ് 1,2,3,4,5,6) ഭക്താഡംബരപൂർവ്വമായ തിരുനാൾ തിരുകർമ്മങ്ങളും ഇതര ആഘോഷ പരിപാടികളുമായി പര്യവസാനിച്ചു. തിരുനാൾ ദിനങ്ങളിൽ രാവിലേയും വൈകുന്നേരവും വിശുദ്ധ കുറുബാനയും നൊവേനയും വിവിധ സമയങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും നടത്തി.
ജൂലൈ 1ന് ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ എപ്പിസ്‌കോപ്പൽ ഓർഡിനേഷന്റെയും ജൂബിലിയുടേയും വാർഷികം ആഘോഷിച്ചു. ജൂലൈ 2ന് സീനിയർസ് ദിനാചരണവും, അപ്പ്രീസിയേഷനും, സുഗന്ധ സംഗീതവും നടത്തി. ജൂലൈ 3ന് ദുക്രാന തിരുനാൾ തിരുകർമ്മങ്ങൾ, യുക്രൈസ്റ്റിക് പ്രദക്ഷിണം, SMYACയുടെ ബാർബെക്യു.
ജൂലായ് 4 വെള്ളിയാഴ്ച മലബാർ നൈറ്റ് (കൽച്ചറൽ അക്കാദമിയുടെ നേതൃത്തത്തിലുള്ള കലാസന്ധ്യ), ജൂലൈ 5 ശനിയാഴ്ച പ്രസുദേന്തി നൈറ്റ് (വിവിധ വാർഡുകളിൽ നിന്നും വിശ്വാസികൾ നേതൃത്വം നൽകി നടത്തുന്ന എന്റർടൈൻമെന്റ് പരിപാടികൾ) ഉണ്ടായിരുന്നു.
ജൂലായ് 6 ഞായറാഴ്ച പെരുന്നാൾ സമാപന ദിവസം വൈകുന്നേരം 5.30ന് ആഘോഷമായ തിരുന്നാൾ കുർബാന സെയിന്റ് തോമസ് സിറോ മലാബർ ഷിക്കാഗോ എപ്പാർക്കി ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിലും, പ്രധാന സഹ കാർമികരായി ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറാളാന്മാരായ റവ.ഫാ. തോമസ് മുളവനാൽ, റവ. ഫാ. ജോൺ മേലേപ്പുറം, റവ. ഫാ. തോമസ് കടുകപ്പിള്ളി, പ്രൊക്യൂറേറ്റർ റവ. ഫാ. കുരിയൻ നെടുവേലിചാലുങ്കൽ, ഷിക്കാഗോ സെയിന്റ് മേരീസ് ക്‌നാനായ കാത്തോലിക് പാരിഷ് വികാരി റവ. ഫാ. സിജു മുടക്കോടിൽ തുടങ്ങിയവരും 12ഓളം ബഹുമാനപ്പെട്ട വൈദികരും കൂടി സമൂഹ ബലിയർപ്പിച്ചു.
തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ഭക്തിപുരസ്സരം നടത്തുന്ന പ്രദക്ഷിണം കത്തീഡ്രലിനു ചുറ്റുമുള്ള വീഥിയിലൂടെ, ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടേയും സന്യസ്തരുടെയും, ജപമാലയേന്തിയ വിശ്വാസികളുടെ പ്രാർത്ഥനയോടെ നടത്തി, തുടർന്ന് കരിമരുന്ന് കലാപ്രകടനവും സ്‌നേഹവിരുന്നും ഉണ്ടായിരിന്നു.
കഴിഞ്ഞ രണ്ടാഴ്ചകളായി പള്ളിയും പരിസരങ്ങളും വൃത്തിയാക്കുന്നതിനും അലങ്കരിക്കുന്നതിനുമായി കിച്ചൻ ഡോൺ എന്ന നാമത്തിൽ അറിയപ്പെടുന്ന 50ൽ പരം വോളണ്ടിയർമാർ പ്രവർത്തിച്ചുവന്നിരുന്നത്. ഇടവകയിലെ സീനിയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെ പെരുന്നാൾ നടന്നത്. സ്‌നേഹ വിരുന്നു തയ്യാറക്കുന്നതിനായി 100 ൽ പരം സുമനസുകൾ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ മുതൽ പ്രവർത്തിച്ചു.
ദിവസേനയുള്ള ദിവ്യബലിക്കും നോവേനയ്ക്കും അഭിവന്ദ്യ പിതാക്കന്മാരും വികാരി റവ. ഫാ. തോമസ് കടുകപ്പിള്ളിയും അസി. വികാരിമാരായ ഫാ. ജോയൽ പയസ്, ഫാദർ ജോൺസൺ കോവൂർപുത്തൻപുര, ഫാദർ യൂജിൻ എന്നിവർ നേതൃത്വം നൽകി.
തിരുന്നാൾ, പെരുന്നാൾ ആഘോഷങ്ങൾ ഭംഗിയായി നടത്തുന്നതിന് ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിയുടെ നേതൃത്വത്തിൽ പാരിഷ് ട്രസ്റ്റിമാരായ ബിജി സി. മാണി, ബോബി ചിറയിൽ, സന്തോഷ് കാട്ടൂക്കാരൻ, വിവീഷ് ജേക്കബ്, ഷാരോൺ തോമസ്, ഡേവിഡ് ജോസഫ് ഇതര പെരുന്നാൾ കോർഡിനേറ്റേഴ്‌സായ സണ്ണി ചിറയിൽ, ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, പോൾ വടകര, പി.ഡി.തോമസ് പുതുക്കുളം എന്നിവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്