കൊച്ചി: മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തെയ്ക്ക് പോകുകയായിരുന്ന പായിപ്ര സൊസൈറ്റി പടി സ്വദേശി എല്‍ദോസിന്റെ കാറിനാണ് തീപിടിച്ചത്.
മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ വാഴപ്പിള്ളിയില്‍ ഞായറാഴ്ച രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്.
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട എല്‍ദോസ് ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. മൂവാറ്റുപുഴ ഫയര്‍ ഫോഴ്സെത്തി തീഅണച്ചു. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്