പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ശിശു മരിച്ചു. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. പോഷകാഹാരക്കുറവ് നേരിടുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്.
പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത്.
കുഞ്ഞ് പോഷകാഹാര കുറവ് നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്