ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും.
ഇന്നലെ വൈകിട്ടാണ് വ്യൂ പോയന്റിലെത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. മൂന്ന് വാഹനങ്ങളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമി സംഘത്തിന്റെ കാർ മറഞ്ഞു.
15 പേർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. ഇതിൽ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദുമുണ്ട്.
സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ഷാജി കുറ്റിയാടൻ (47), കെ.കെ. സുജിത്ത് (38), ആർ.വി. സതീശൻ (42), കെ. ജിതേഷ്, (40), പി. രഞ്ജിത്ത് (29) എന്നിവരെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ടോടെ വ്യൂ പോയന്റിൽ എത്തിയ ഒരു സംഘം സ്ഥലത്തുണ്ടായിരുന്ന ചിലരുമായി വാക്കുതർക്കമുണ്ടായി. സംഘം തിരികെപ്പോയ ശേഷം കൂടുതൽ ആളുകളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്