ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രം 'വിസ്മയ തീരത്ത്' ജൂലൈ 16ന് പ്രകാശനം ചെയ്യും

JULY 14, 2025, 6:52 AM

  തിരുവനന്തപുരം: മുൻ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ രചിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്ര ഗ്രന്ഥം 'വിസ്മയ തണലിൽ' ജൂലൈ 16ന് രാവിലെ പത്തിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രകാശനം ചെയ്യും.

മുൻ മന്ത്രിമാരായ  കെസി ജോസഫ്, എംഎം ഹസൻ, ബി അശോക് ഐഎഎസ്, എം. രഞ്ജിത് എന്നിവർ പ്രസംഗിക്കും.  പ്രസാദ് കുറ്റിക്കോട് (ഡിസി ബുക്‌സ്) സ്വാഗതവും  പി.ടി. ചാക്കോ നന്ദിയും പറയും.  

2004 മുതൽ ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്ന പി.ടി ചാക്കോയുടെ അനുഭവകുറിപ്പുകളാണ് ഉള്ളടക്കം. ഉമ്മൻ ചാണ്ടി  പ്രതിപക്ഷ നേതാവും രണ്ടു തവണ മുഖ്യമന്ത്രിയും  ആയിരുന്ന കാലഘട്ടം ഇതിൽ വിവരിക്കുന്നു. ജനസമ്പർക്ക പരിപാടി വിജയകരമായി നടപ്പാക്കിയതിന്റെ പിന്നിലെ ആസൂത്രണം, യുഎൻ അവാർഡിനെ താഴ്ത്തിക്കെട്ടാൻ  ഇടതുപക്ഷം ആഗോളതലത്തിൽ നടത്തിയ പ്രചാരണം, വെല്ലുവിളികൾ നേരിട്ട് വൻകിട പദ്ധതികൾ നടപ്പാക്കിയതിന്റെ പിന്നിലെ മാനേജ്‌മെന്റ് വൈദഗ്ധ്യം, സോളാർ കൂടാതെ  അരഡസനോളം കേസുകൾ തുടങ്ങിയവ പ്രതിപാദിച്ചിട്ടുണ്ട്.  2011ലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പിന്നിലെ നാടകീയ നീക്കം,  മദ്യനയം പ്രഖ്യാപിക്കാൻ നിർബന്ധിതനായത്,  കടുംവെട്ട് വിവാദം, കേരളത്തെ ഇളക്കിമറിച്ച അന്ത്യയാത്ര തുടങ്ങിയവയുണ്ട്.  412 പേജുള്ള ജീവചരിത്രം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.  

vachakam
vachakam
vachakam

ഉമ്മൻ ചാണ്ടിയെക്കുറിച്ച് പി.ടി. ചാക്കോയുടെ ആറാമത്തെ പുസ്തകമാണിത്. മൂന്നു കുഞ്ഞൂഞ്ഞു കഥകൾ, ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങൾ എന്നിവ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam