തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സിപിഐഎം ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മർദ്ദിച്ചതായി പരാതി.
വോട്ടെടുപ്പിന് തലേദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രാഞ്ച് അംഗം ജോയ് റോസിന്റെ പരാതിയിൽ ബ്രാഞ്ച് സെക്രട്ടറി സജീവനെതിരെ നേമം പൊലീസ് കേസെടുത്തു.
പാർട്ടി നേതാക്കൾ ഇടപെട്ട് നിയമനടപടികളിലേക്ക് കടക്കാതിരിക്കാൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ജോയ് റോസിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് 13ാംതിയതിയാണ് നേമം പൊലീസ് സ്റ്റേഷനിൽ ജോയ് റോസ് പരാതി നൽകിയത്. വി ശിവൻകുട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി മേഖല ഓഫീസിൽ വെച്ച് മർദ്ദനമേറ്റെന്നാണ് പരാതി. മുൻവൈരാഗ്യമാണ് തർക്കത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
