ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം; രാജ്യത്ത് കാര്‍ബോസള്‍ഫാന്‍ നിരോധിച്ചേക്കും

MAY 14, 2026, 10:50 PM

ന്യൂഡല്‍ഹി: ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ബോസള്‍ഫാന്‍ കീടനാശിനി രാജ്യ വ്യാപകമായി നിരോധിച്ചേക്കും. 

നെല്ലിനു ഉപയോഗിക്കുന്ന കീടനാശിനിയാണ് കാര്‍ബോസള്‍ഫാന്‍.പുതിയ കൃഷി സീസണിന്റെ തുടക്കത്തില്‍ കളനാശിനിയും കീടനാശിനിയും രാജ്യ വ്യാപകമായി നിരോധിക്കുന്നത് നെല്‍കൃഷിയുള്‍പ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കുമെന്നു അഗ്രോകെമിക്കല്‍ വ്യവസായ മേഖല മുന്നറിയിപ്പ് നല്‍കി.

തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളില്‍ ഇതിന്റെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്തു തോട്ടം മേഖലയില്‍ ഉപയോഗിക്കുന്ന പാരക്വറ്റ് ഡൈക്ലോറൈഡ് നിരോധിക്കാനുള്ള നടപടികളും കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു.

vachakam
vachakam
vachakam

അതേസമയം, പാരക്വറ്റും കാര്‍ബോസള്‍ഫാനും മനുഷ്യരിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പരിശോധിക്കാന്‍ ഐസിഎആറിലെ ശാസ്ത്രജ്ഞരേയും ആരോഗ്യ വകുപ്പിലെ വിദഗ്ധരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam