വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റ് കൊച്ചിയിൽ ഓഗസ്റ്റ് 22ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

AUGUST 21, 2026, 8:36 AM

കൊച്ചി: വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ മീറ്റും ഒരു കോടി രൂപയുടെ ഗ്ലോബൽ നഴ്‌സിംഗ് സ്‌കോളർഷിപ്പ് വിതരണവും ഓഗസ്റ്റ് 22ന് കൊച്ചി റാഡിസൺ ബ്ലു ഹോട്ടലിൽ നടക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിൽ നേതാക്കളും പ്രതിനിധികളും പ്രവാസി സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.


vachakam
vachakam
vachakam

ബിസിനസ് റൗണ്ട് ടേബിൾ

വൈകിട്ട് 4 മണിക്ക് ബിസിനസ് റൗണ്ട് ടേബിൾ നടക്കും. സുധീർ സുബ്രഹ്മണ്യം, അരുൺ ജോർജ്, രാജു തേവർമാടം, സുധീർ സുബ്രഹ്മണ്യൻ, അഡ്വ. ചന്ദ്രശേഖർ, അൻവർ ജ്വല്ലറി പ്രതിനിധി, ലെജൻഡ് ഫൗണ്ടേഷൻ പ്രതിനിധി രാഹുൽ എന്നിവർ പങ്കെടുക്കും.

ഗ്ലോബൽ സമ്മേളനം

vachakam
vachakam
vachakam

സാനിമോൾ, ട്രാവൻകൂർ പ്രോവിൻസ് അവതരിപ്പിക്കുന്ന പ്രാർത്ഥനയോടെയാണ് പൊതുസമ്മേളനം ആരംഭിക്കുക. എം.സി. ഷാൽമ വേൾഡ് മലയാളി കൗൺസിലിനെ പരിചയപ്പെടുത്തും. ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ ചെയർമാൻ സന്ദേശം നൽകും. ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു സ്വാഗതം ആശംസിക്കും. ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷ പ്രസംഗം നടത്തും.

ഗ്ലോബൽ അഡൈ്വസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ, ഗ്ലോബൽ ട്രഷറർ സണ്ണി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിനിസ്‌ട്രേഷൻ ജെയിംസ് കൂടൽ, ഇന്ത്യ റീജിയൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് തങ്കമണി ദിവാകരൻ, മിഡിൽ ഈസ്റ്റ് റീജിയൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്വ. തോമസ് പണിക്കർ, ഫാർ ഈസ്റ്റ് റീജിയൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് അജോയ് കല്ലനാകുന്നേൽ എന്നിവർ സമ്മേളനത്തിൽ പ്രസംഗിക്കും.

ഹോസ്റ്റ് റീജിയൻ ഇന്ത്യ റീജിയൻ പ്രസിഡന്റ് പദ്മകുമാർ, അമേരിക്ക റീജിയൻ പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിൽ, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് സുധീർ സുബ്രഹ്മണ്യം, ഫാർ ഈസ്റ്റ് റീജിയൻ ചെയർമാൻ സജിത് ഗിരിജൻ എന്നിവരും ആശംസകൾ അർപ്പിക്കും. തുടർന്ന് ദീപപ്രജ്വലന ചടങ്ങും ഔപചാരിക ഉദ്ഘാടനവും നടക്കും. കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടന പ്രസംഗം നടത്തും.

vachakam
vachakam
vachakam


മന്ത്രിമാരായ റോജി എം. ജോൺ, അബ്ദുൾ ഗഫൂർ, എം.എൽ.എമാരായ ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മാത്യു കുഴൽനാടൻ, ടോണി ചമ്മണി, ഷിബു തെക്കുമ്പുറം, മനോജ് മൂത്തേടൻ, മേയർ മിനിമോൾ, ഡെപ്യൂട്ടി മേയർ സുധീർ, കൗൺസിലർ പി. ഡി. മാർട്ടിൻ, മുൻ എം.എൽ.എ കെ. എൻ. ഉണ്ണികൃഷ്ണൻ, ഡോ. കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുധീർ ജേക്കബ്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർമാൻ റാഷിദ് മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേരും.

ഒരു കോടി രൂപയുടെ ഗ്ലോബൽ നഴ്‌സിംഗ് സ്‌കോളർഷിപ്പ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിനായി വേൾഡ് മലയാളി കൗൺസിൽ നടപ്പാക്കുന്ന ഒരു കോടി രൂപയുടെ ഗ്ലോബൽ നഴ്‌സിംഗ് സ്‌കോളർഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ട വിതരണവും സമ്മേളനത്തിൽ നടക്കും. സ്‌കോളർഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു നൽകും. തുടർന്ന് ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ സ്‌കോളർഷിപ്പ് വിതരണം നിർവഹിക്കും.

പദ്ധതിയുടെ ഭാഗമായി 100 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് 25 വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. കൊച്ചിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ 25 വിദ്യാർത്ഥികൾക്ക് കൂടി 25 ലക്ഷം രൂപ വിതരണം ചെയ്യും. തുടർന്ന് തൃശ്ശൂരിലും കോഴിക്കോട്ടുമായി മൂന്നും നാലും ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കും.

പുസ്തക പ്രകാശനം

നൗഷാദ് അരിക്കോട്, ണങഇ മലബാർ പ്രോവിൻസ് പ്രസിഡന്റ് രചിച്ച പുസ്തകത്തിന്റെ പ്രകാശനവും സമ്മേളനത്തിൽ നടക്കും. ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പുസ്തകം ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യുവിന് കൈമാറി പ്രകാശനം നിർവഹിക്കും.

പരിപാടി കമ്മിറ്റി കൺവീനർ സുരേന്ദ്രൻ കജട (ഉകഏ റിട്ട.) നന്ദി പ്രകാശനം നടത്തും. തുടർന്ന് സംഗീത പരിപാടികൾ അരങ്ങേറും. രാത്രി ഡിന്നറോടുകൂടി പരിപാടികൾ സമാപിക്കും.

വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ കൂടുതൽ അടുത്ത് ബന്ധിപ്പിക്കുന്നതിനുമുള്ള വേദിയായി ഗ്ലോബൽ മീറ്റ് മാറുമെന്ന് സംഘാടകർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam