ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഓണക്കാലത്ത് ചെക്ക്‌പോസ്റ്റുകളിൽ 24 മണിക്കൂർ പരിശോധന: മന്ത്രി കെ. മുരളീധരൻ

AUGUST 21, 2026, 11:03 AM

തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ 24 മണിക്കൂർ നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

സംസ്ഥാനത്തെ പ്രധാന പ്രവേശന കവാടങ്ങളായ ആര്യങ്കാവ്, കുമളി, വാളയാർ, മീനാക്ഷിപുരം, കാറാളി എന്നീ അഞ്ച് ചെക്ക്‌പോസ്റ്റുകളിലാണ് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം വിന്യസിച്ച് പ്രത്യേക പരിശോധനകൾ നടത്തുന്നത്. ഓണക്കാലത്ത് കേരളത്തിലേക്ക് വൻതോതിൽ എത്തുന്ന പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യഎണ്ണകൾ, ശർക്കര, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനാണ് ഈ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് വിദഗ്ധരും ചേർന്ന് വാഹനങ്ങൾ പരിശോധിച്ച് ഭക്ഷ്യവസ്തുക്കളിൽ തത്സമയ പരിശോധനകൾ നടത്തുന്നുണ്ട്.

സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന സേഫ് ഓണം പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ചെക്ക്‌പോസ്റ്റ് നിരീക്ഷണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ഇതുകൂടാതെ ഓൺലൈൻ ഓണവിപണിയും സജീവമായിരിക്കെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഓൺലൈൻ വിപണന കേന്ദ്രങ്ങളുടെ ഗോഡൗണുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതായി മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഫ്ലിപ്കാർട്ട്, ബിഗ് ബാസ്ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ വിപണനകേന്ദ്രങ്ങളുടെ ഗോഡൗണുകളിലാണ് (ഇ-കൊമേഴ്സ് ഡാർക്ക് സ്റ്റോറുകൾ) പ്രത്യേക പരിശോധന നടത്തിയത്. ഓണം സ്പെഷ്യൽ സ്ക്വാഡിന്റെ ഭാഗമായി വിവിധ ഡാർക്ക് സ്റ്റോറുകളിലായി 80 പരിശോധനകൾ പൂർത്തിയാക്കി.

vachakam
vachakam
vachakam

ഈ ഗോഡൗണുകളിൽ നിന്ന് നെയ്യ്, ശർക്കര, പായസം മിക്സ്, വെളിച്ചെണ്ണ എന്നിവയുൾപ്പെടെ ഓണക്കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വിവിധയിനം ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. ഡാർക്ക് സ്റ്റോറുകളിൽ ഭക്ഷ്യവസ്തുക്കളുടെ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നുണ്ടോ, ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യമായ സംഭരണ താപനില പാലിക്കുന്നുണ്ടോ, പാക്കേജുകളിലെ ലേബലിംഗ് വിവരങ്ങൾ കൃത്യമാണോ, ഭക്ഷ്യവസ്തുക്കൾ ശരിയായ രീതിയിൽ സംഭരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും വിശദമായി പരിശോധിക്കും. ഓണക്കാലത്ത് പലരും ഓൺലൈനായി ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന സാഹചര്യത്തിലാണ് ഈ മേഖലയിലേക്ക് കൂടി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന വ്യാപിപ്പിച്ചതെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam