പത്തനംതിട്ട: ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി പണം വാങ്ങിയത്.5000 മുതൽ പതിനായിരം രൂപ വരെയാണ് പലരിൽ നിന്നായി തട്ടിയെടുത്തത്.
പല ജില്ലകളിൽ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് എന്ന് ആളുകൾ തിരിച്ചറിഞ്ഞത്.ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ വിപിൻ ദാസ് എന്ന ആൾ സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകും. താല്പര്യ മറിക്കുന്നവരുമായി ചാറ്റ് ചെയ്യും.
വള്ളസദ്യയും താമസവും ഉൾപ്പെടെ എല്ലാം ആറന്മുളയിൽ ഒരുക്കി നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ പണം വാങ്ങിയശേഷം പിന്നീട് ആളുകൾ ക്ഷേത്രത്തിലെത്തുമ്പോൾ ഇയാളെ ഫോണിൽ ലഭ്യമാകില്ല.പല ജില്ലകളിൽ നിന്നുള്ള ആളുകൾ കഴിഞ്ഞ കുറെ ദിവസമായി തട്ടിപ്പിനിരയാവുകയാണ്. സംഭവത്തിൽ ആദ്യം ലഭിച്ച പരാതികളിൽ ഒന്നിലാണ് ആറന്മുള പൊലീസ് ഇപ്പോൾ കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
