തിരുവനന്തപുരം: കള്ളന്‍ വിജയന്‍ ലേഖന വിവാദത്തിന് പിന്നാലെ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു
വാരാന്തപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയനോട് രാജിവെയ്ക്കുകയോ അല്ലെങ്കില്‍ അവധിയെടുക്കയോ വേണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
സിപിഐഎമ്മിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശനാണ് നിര്‍ദ്ദേശം നല്‍കിയത്.
വിവാദത്തിന് പിന്നാലെ കെ ആര്‍ അജയനെതിരെ സ്ഥാപനം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. വാരാന്ത്യ പതിപ്പിന്റെ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ നടപടികളുണ്ടായത്.
നേരത്തെ തന്നെ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുകയും കെ ആര്‍ അജയന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കള്ളന്‍ വിജയന്‍ ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്നും തലക്കെട്ടില്‍ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നുമായിരുന്നു ഇതിന് അജയന്റെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
